




1918-ലെ ഉടമ്പടി അനുസരിച്ച് പള്ളിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും, 1988-ല്‍ ഇടവക പൊതുയോഗം പാസാക്കിയ ഭരണഘടനയും, 2003-ലെ ഭേദഗതി വരുത്തിയ ഭരണഘടനയും,
2002-ലെ സഭാ ഭരണഘടനയും അനുസരിച്ചും പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആചാരനുഷ്ടാനങ്ങളും സത്യ വിശ്വാസങ്ങളും പരിപാലിച്ചു കൊണ്ടും പരി. പാത്രിയര്‍ക്കീസ് ബാവായോടും ശ്രഷ്ഠ കാതോലിക്ക ബാവയോടും പരി. അന്തോഖ്യാ സിംഹാസനത്തോടുമുള്ള നന്ദിയും സ്നേഹവും നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന ഈ ദൈവാലയം മലങ്കര സഭയ്ക്ക് എന്നും ഒരു മുതല്‍കൂട്ടാണ്.